നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍
1532587
Thursday, March 13, 2025 6:56 AM IST
പൂന്തറ: ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12 ഓളം ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപളളി ടി.സി - 45 / 883 പുതുവല്‍ ഹൗസില്‍ ദസ്തഗീര്‍ (45) , ബീമാപളളി പുതുവല്‍ പുത്തന്‍വീട്ടില്‍ റഹീം (23) , വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ താമസിക്കുന്ന നൗഷാദ് (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ബീമാപളളി എംആര്‍ പാലസിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും പൂന്തുറയില്‍ നിന്നും രണ്ട് വ്യത്യസ്ത കേസുകളിലായി 31 ഓളം ചാക്ക് പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍ , ജയപ്രകാശ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും പൂന്തുറ പോലീസ് സ്റ്റേഷന് പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.