വിഴിഞ്ഞം തുറമുഖ വികസനം : അവികസിത പഞ്ചായത്തുകളെ വ്യവസായ ഹബ്ബാക്കണം: ആക്ഷൻ കൗൺസിൽ
1532581
Thursday, March 13, 2025 6:45 AM IST
വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ വികസനത്തിൽനിന്ന് തൊട്ടടുത്ത പഞ്ചായത്തുകൾക്ക് അധികൃതരുടെ അവഗണനയെന്ന് ആക്ഷേ പം. തുറമുഖം യാഥാർഥ്യമാകുന്നതോടെ അനുബന്ധ വ്യവസായങ്ങൾക്കുവേണ്ടി വിഴിഞ്ഞത്തിനുസമീപമുള്ള തിരുപുറം കുളത്തൂർ ഉൾപ്പെടെ അഞ്ചു പഞ്ചായത്തുകളെ വ്യവസായ ഹബ്ബാ ക്കി മാറ്റണമെവശ്യവുമായി ആ ക്ഷൻ കൗൺസിൽ രംഗത്ത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു വിദൂര സ്ഥലങ്ങളിലേക്ക് റിംഗ് റോഡുകൾ നിർമിച്ച് അനുബന്ധ വ്യവസായങ്ങൾക്കു വഴിയൊരുക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വിഴിഞ്ഞത്തിനു തൊട്ടടുത്തു കിടക്കുന്ന തിരുപുറം, കുളത്തൂർ, പൂവാർ, കാരോട്, ചെങ്കൽ, കാഞ്ഞിരംകുളം എന്നീ അവികസിത പഞ്ചായത്തുകളെയും വ്യവസായ ഇടനാഴി ആക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി പ്രദേശത്തിന് അർഹിക്കുന്ന വികസനം യഥാർഥ്യമാക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
തിരുപുറം, പൂവാർ, കരിംകുളം കുളത്തൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ കപ്പൽ നിർമാണശാല വരുന്നതായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. കപ്പൽ നിർമാണശാല വന്നാൽ മേഖലയുടെ മുഖച്ഛായമാറി വികസനമുണ്ടാകുമെന്നാണ് ജനങ്ങളുടെ വിശ്വാസം.
കഴക്കൂട്ടം- കാരോട് ബൈപ്പാസ് ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും സിഗ്നൽ സ്റ്റേഷനുകൾ ഇല്ലാത്തതും കണ്ടെയ്നറുകൾ കടന്നു പോകാൻ പാകത്തിലുള്ള റോഡുകൾ ഇല്ലാത്തതും തിരിച്ചടിയായി. ഇതിനെല്ലാം പരിഹാരം വേണമെന്നു ദേശീയപാത 66 ൽമേൽപാലത്തിനുവേണ്ടിയുള്ള സമരവിജയത്തിന്റെ വാർഷിക അനുസ്മരണ സമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ വികസനത്തോടനുബന്ധിച്ചുള്ള പ്രാദേശിക വികസനം അസാധ്യമാക്കും വിധം അശാസ്ത്രീയമായിട്ടായിരുന്നു തിരുപുറത്തുകൂടിയുള്ളഹൈവേ നിർമാണം. ഹൈവേക്കുമുകളിലൂടെ മേൽപാലം നിർമിച്ചില്ലെങ്കിൽ വലിയ വാഹനങ്ങൾക്ക് ഈ പ്രദേശത്തേക്ക് പ്രവേശിക്കാനാകുമായിരുന്നില്ല. ശക്തമായ ജനകീയ സമരത്തെ തുടർന്നാണു പാലം നിർമിക്കാൻ നാഷണൽ ഹൈവ അഥോറിറ്റി അനുമതി നൽകിയത്. ഇപ്പോൾ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
നേതാക്കളായ തിരുപുറം ജയകുമാർ, ജി. ലോറൻസ്, എഫ്. രാജേഷ്, വട്ടവിള പാരിഷിലെ ഫാ. ഷാജു സെബാസ്റ്റ്യൻ, പാറശാലബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് ഷീന എസ്. ദാസ്, അഡ്വ. പ്രാണകുമാർ, എൻ.വി. ഹരി, ഷിനി, എസ്. ഗോപാലകൃഷ്ണൻ, വി. ഭുവനചന്ദ്രൻ നായർ, മുരളീധരൻ നായർ, അൽവേ ഡിസ, അനിഷ സന്തോഷ്, വി.കെ. പുഷ്പാസനൻ നായർ, ഗിരിജ, സെൽവരാജ്, എ.സുരേഷ് കുമാർ, മണി, രവീന്ദ്രൻ, ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.