മരണാനന്തര അവയവദാനം ; കുടുംബാംഗങ്ങളെ ആദരിച്ചു
1532599
Thursday, March 13, 2025 6:59 AM IST
മെഡിക്കല്‍കോളജ്: ലോക വൃക്കദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി തിരുവനന്തപുരത്ത് മരണാനന്തര അവയവദാനം നടത്തിയ ദാതാക്കളുടെ കുടുംബങ്ങളെ ആദരിച്ചു. തിരുവനന്തപുരം നെഫ്രോളജി ക്ലബും ഫിസിഷ്യന്‍ ക്ലബും കെ-സോട്ടോയും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ഹോട്ടല്‍ റസിഡന്‍സി ടവറില്‍ റിട്ട. ഡിജിപി ആര്. ശ്രീലേഖ മുഖ്യാതിഥിയായിരുന്നു. ഡോ. എ.ആര്. ആര്യ, ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യന്‍ ഡോ. ദീപ ദാസ്, തിരുവനന്തപുരം നെഫ്രോളജി ക്ലബ് പ്രസിഡന്റ് ഡോ. സൂസന് ഉതുപ്പ്,
സെക്രട്ടറി ഡോ. ശ്രീജ .എസ്. നായർ, തിരുവനന്തപുരം ഫിസിഷ്യന്‍സ് ക്ലബ് പ്രസിഡന്റ് ഡോ. ജേക്കബ് ആന്റണി, ഡോ. കാശി വിശ്വേശ്വരൻ, ഡോ. എ. വിമല എന്നിവര്‍ പങ്കെടുത്തു.