ബൈക്ക് തെന്നിമറിഞ്ഞു റോഡിൽവീണ വീട്ടമ്മ മരിച്ചു
1532315
Wednesday, March 12, 2025 10:40 PM IST
പൂന്തുറ: ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. തിരുവല്ലം വെള്ളാര്‍ വാര്‍ഡില്‍ ആറാംകല്ല് കിഴക്കേവിള എ.എസ്. നിവാസില്‍ അജയന്റെ ഭാര്യ സുമ (50) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 3.50 ഓടുകൂടി ഇവരുടെ സഹോദരിയിടെ മകന്റെ ബൈക്കിനു പിന്‍സീറ്റില്‍ ഇരുന്നു സഞ്ചരിക്കവേ കുമരിചന്ത-കരിമ്പുവിള റോഡില്‍ പണി നടക്കുകയായിരുന്ന റോഡിനു വശത്തായി വച്ചിരുന്ന ബാരലില്‍ ബൈക്കിടിച്ച് മറിയുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ സുമയെ അമ്പലത്തറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍: അഭിരാജ്, അരുണ്‍. മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പൂന്തുറ പോലീസ് കേസെടുത്തു.