വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നിര്‍മാണ തൊഴിലാളി മരിച്ചു
1532314
Wednesday, March 12, 2025 10:40 PM IST
വെഞ്ഞാറമൂട്: ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നിര്‍മാണ തൊഴിലാളി മരിച്ചു. ആലിയാട് ഉദയ ഭവനില്‍ ഉദയകുമാറാണ് (49)മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.ന് എംസി റോഡില്‍ വെഞ്ഞാറമൂടിനുസമീപം വയ്യേറ്റ് വച്ചായിരുന്നു അപകടം.
എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാര്‍ പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഭാര്യ. രാജി. മക്കള്‍. അരുണ്‍ രാജ്, അനുശ്രീ.