സ്റ്റേറ്റ് ടിബി സെല്‍ മാധ്യമ ശില്പശാല സംഘടിപ്പിച്ചു
1532585
Thursday, March 13, 2025 6:45 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ടിബി സെല്ലിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.
ഹെല്‍ത്ത് സര്‍വീസസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാജാറാം കിഴക്കേക്കണ്ടിയിലിന്റെ നേതൃത്വത്തില്‍ പ്രസ്ക്ലബ് ടിഎന്‍ജി ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാലയില് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് കണ്‍സള്‍ട്ടന്റ് ഡോ. അനുപമ മോഹന്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ഡൊണാള്‍ഡ് എം.പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.