നേമം മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 10.20 കോടിയുടെ ഭരണാനുമതി
1497442
Wednesday, January 22, 2025 7:22 AM IST
നേമം: നേമം മണ്ഡലത്തിലെ 34 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 10.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നേമം മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അമ്പലത്തറ-പഴഞ്ചിറ പരുത്തിക്കുഴി റോഡിലെ വില്ല് വിളാകം ജംഗ്ഷൻ വരെയുള്ള ഒന്നാം റീച്ച് - 45 ലക്ഷം, അമ്പലത്തറ-പഴഞ്ചിറ പരുത്തിക്കുഴി റോഡിലെ വില്ല് വിളാകം ജംഗ്ഷൻ മുതൽമൈത്രിനഗർ വരെയുള്ള രണ്ടാം റീച്ച് - 45 ലക്ഷം,
ആറ്റുകാല്‍- ചിറപ്പാലം വെണ്ണില ജംഗ്ഷൻ റോഡ്- 45 ലക്ഷം, ആറ്റുകാല്‍-കട്ടയ്ക്കാൽ പേരകം റോഡ്-15 ലക്ഷം, എസ്റ്റേറ്റ് സത്യൻനഗർ മലമേൽകുന്ന് റോഡ് - 45 ലക്ഷം, കമലേശ്വരം-നളന്ദ നീലാറ്റിൻകര റോഡ് -45 ലക്ഷം, കമലേശ്വരം-ആര്യൻകുഴി റോഡ് - 30 ലക്ഷം, കളിപ്പാൻകുളം-കല്ലാട്ട് നഗർ 106 എ മുതൽ സെർവ് അക്കാദമി റോഡ് - 15 ലക്ഷം, കളിപ്പാൻകുളം-കമലേശ്വരം ജംഗ്ഷൻ - പിആർഎ 93 റോഡ്-16 ലക്ഷം,
കാലടി-മരുതറ കാലടി സൗത്ത് റോഡ് -40 ലക്ഷം, തിരുമല- ആലപ്പുറം റോഡ്- 39 ലക്ഷം. തിരുവല്ലം-ഇടയാർ കൊടിയിൽ റോഡ് നവീകരണം -22 ലക്ഷം, തൃക്കണ്ണാപുരം - പേരൂർക്കോണം റോഡ്-18 ലക്ഷം, നെടുങ്കാട് -പള്ളിത്താനം റോഡ്- 35 ലക്ഷം, നെടുങ്കാട് - മാങ്കോട്ടുകോണം റോഡ് -15 ലക്ഷം, നേമം-പ്ലാങ്കാലമുക്ക് -കുന്നുകാട് റോഡ്- 25 ലക്ഷം,
നേമം-കോലിയക്കോട്- പനയ്ക്കൽ റോഡ് - 20 ലക്ഷം, പാപ്പനംകോട്-കിഴക്കേവിള റോഡ്- 24 ലക്ഷം, പാപ്പനംകോട് - അമൃത നഗർ റോഡ്-16ലക്ഷം, പാപ്പനംകോട്-കുറ്റിക്കാട് റോഡ്- 16 ലക്ഷം, പുഞ്ചക്കരി-നെല്ലിയോട്ജഡ്ജികുന്ന് റോഡ്- 45 ലക്ഷം, പുഞ്ചക്കരി പേരകം മേലേ റോഡ് നവീകരണം-42 ലക്ഷം, പുത്തൻപള്ളി എസ്എം ലോക്ക് മൂന്നാറ്റുമുക്ക് റോഡ്- 20 ലക്ഷം, പുന്നയ്ക്കാമുഗള്‍ ആശ്രമം റോഡ് -15 ലക്ഷം, പൂങ്കുളം ഐരയിൽ റോഡ് ഓട നിർമ്മാണം- 45 ലക്ഷം.
പൂങ്കുളം- ഐരയിൽ റോഡ്നവീകരണം-45 ലക്ഷം, പൂജപ്പുര-സുദർശൻ നഗർ റോഡ് - 22 ലക്ഷം, പൊന്നുമംഗലം മേലാങ്കോട് - എൻഎസ്എസ് ജംഗ്ഷൻ മുതൽ ശാന്തിവിള റോഡ് ടാറിംഗ് (പാർശ്വഭിത്തി സഹിതം) -36 ലക്ഷം, മുടവന്മുഗള് ഗ്രീൻ ഡെയ്ൽ റോഡ്- 18 ലക്ഷം, മുടവന്മുഗള് തമലം മെത്തോട് റോഡ്- 25 ലക്ഷം.
മുടവന്മുഗള് എംഎൽ റോഡ്- 28 ലക്ഷം, മേലാംകോട് - കണ്ണംകോട് പുഞ്ചക്കരി റോഡ്- 45 ലക്ഷം, വെള്ളാര്‍-പാച്ചല്ലൂർ അഞ്ചാംകല്ല് സായിമിൽ റോഡ് നവീകരണം- 45 ലക്ഷം, വെള്ളാര്‍-പനത്തുറ കിളിയന്റ് മുടമ്പ് (പണ്ഡിറ്റ് കറുപ്പൻ റോഡ്) നവീകരണം-18 ലക്ഷം എന്നീ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.