നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും ഇന്ന്
1496506
Sunday, January 19, 2025 6:10 AM IST
തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും ഇന്നു രാവിലെ 9. 30 മുതൽ തിരുവനന്തപുരം സ്റ്റാച്യൂ മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കും. സാഹിത്യ പ്രതിഭാ സംഗമം തിരുമല ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് പ്രഫ. തോട്ടം ഭുവനചന്ദ്രൻ നായർ സാഹിത്യ പഠന ക്ലാസ് നയിക്കും. വൈകുന്നേരം മൂന്നിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും അഡ്വ. അടൂർ പ്രകാശ് എംപി നിർവഹിക്കും.സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്കരൻ സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്ക് സമർപ്പിക്കും. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരിക്കും.