എഐഎഡിഎംകെ നേതാക്കള്‍ സുരേന്ദ്രനെ കണ്ടു
1496503
Sunday, January 19, 2025 6:10 AM IST
തിരുവനന്തപുരം: എഐഎഡിഎംകെ (ഒപിഎസ് വിഭാഗം) കേരള സെക്രട്ടറി പി.മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തകര്‍ തങ്ങളെ എന്‍ഡിഎയില്‍ ഘടക കക്ഷിയായി ചേര്‍ക്കണമെന്നു താല്പര്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനു കത്തു നല്കി.
കേരളത്തില്‍ പാലക്കാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പാര്‍ട്ടിക്ക് കമ്മിറ്റികള്‍ നിലവിലുണ്ടെന്ന് ഇവര്‍ കത്തില്‍ സൂചിപ്പിക്കുന്നു. എഐഡിഎംകെ (ഒപിഎസ് വിഭാഗം) നേതാക്കളായ സി. സുബ്ബയ്യ പാണ്ഡ്യന്, പി.എം. മുസ്തഫ, വിജയ്സുജി, ശോഭ ബാലകൃഷ്ണന് തുടങ്ങിയവരാണ് കെ. സുരേന്ദ്രനെ കണ്ടത്.