കെപിഎസ്ടിഎ പൊതുസമ്മേളനം
1496499
Sunday, January 19, 2025 6:10 AM IST
കല്ലറ: കെപിഎസ്ടിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കല്ലറയിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സുധീർഷാ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഇ. ഷംസുദീൻ, ആനാട് ജയൻ, അഡ്വ. അനിൽ കുമാർ, ആനക്കുഴി ഷാനവാസ്, എൻ. രാജ്മോഹൻ, അനിൽ വെഞ്ഞാറമൂട്, ആർ.എം. പരമേശ്വരൻ, പി.എസ്. ബാജിലാൽ, ഡോ. വി.എൻ. സുഷമ, വാമനപുരം രവി, ആനാട് ജയചന്ദ്രൻ, നന്ദിയോട് ബി സുശീലൻ, ബിനു എസ്. നായർ, ബി.എൽ. കൃഷ്ണപ്രസാദ്, അമിതിലക്, കെ.എഫ്. ഫെബിൻ, യൂസഫ് കല്ലറ, എം.എം. ഷാഫി, ശൈലജ രവീന്ദ്രൻ, ബീന രാജേന്ദ്രൻ, മിനിലാൽ, ബി. പവിത്രകുമാർ, പുരുഷോത്തമൻ നായർ, കല്ലറ ഷൗക്ക്, കെ. എസ്. പത്മേഷ്, രാജീവ് പി. നായർ, അഡ്വ. ബാലചന്ദ്രൻ, അജ്മൽ ഷാൻ, എസ്. ജിഷ്ണു, നൗഷാദ് പാങ്ങോട്, സതി തിലകൻ, കല്ലറ ബിജു,ശ്രീലാൽ, എൻ.ആർ. ദിനേഷ്, തെങ്ങുംകോട് ശശി തുടങ്ങിയവർ സംസാരിച്ചു.