തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു
1496495
Sunday, January 19, 2025 6:02 AM IST
നെടുമങ്ങാട്: വെള്ളനാട്ട് തെരുവ് നായയുടെ ആക്രമണത്തിൽ നി രവധി പേർക്കു പരിക്കേറ്റു. വെള്ളനാട് കുളക്കോട് രോഹിണി ഭവനിൽ യമുന (39), വാളിയറ രേണുക ഭവനിൽ ശ്രീകല (50), വെള്ളനാട് കണ്ണീർവിള കൊയ്ത്ത് വീട്ടിൽ ശ്രീവിദ്യ (41), കമ്പനിമുക്ക് സൗപർണികയിൽ അഭിനവ് (16) എന്നിവർക്കാണ് കടിയേറ്റത്. നായ കടിക്കാൻ വന്നപ്പോൾ ഒാടുന്നതിനിടെ വീണു വെള്ളനാട് വില്ലേജ് ഒാഫിസിനു സമീപം ബഥേൽ ഹൗസിൽ ജിനുറോയിയുടെ കാലിനും പരുക്കേറ്റു. എല്ലാവരും വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി.
ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അഭിനവിന്റെ വലതുകാലിൽ നായ കടിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മകളെ വിളിക്കാൻ പോകുന്നതിനിടെയാണു യമുനയ്ക്കു കടിയേറ്റത്. ഡ്രൈവിംഗ് പഠിക്കാൻ പോകുന്നതിനിടെ യാണ് ശ്രീകലയുടെ ഇടതുകാലിൽ നായ കടിച്ചത്. ശ്രീവിദ്യ വീട്ടിലേക്കു പോകുന്നതിനിടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിന് സമീപവച്ചു നായ കടിച്ചത്.