റോഡുനിർമാണം: ശക്തമായ സമരം സംഘടിപ്പിക്കും
1496491
Sunday, January 19, 2025 6:02 AM IST
നെടുമങ്ങാട്: പഴുകുറ്റി വെമ്പായം റോഡ് പണി അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നു മുൻ കെപിസിസി നിർവാഹസമിതി അംഗം ആനാട് ജയൻ അറിയിച്ചു.
ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും പണിപൂർത്തീകരിക്കാത്ത റോഡിൽ അപകടങ്ങൾ തുടർക്കഥയാകുകയും ഇന്നലെ ഒരാൾ അപകടത്തിൽ മരണപ്പെടുകയും ചെയ്ത തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി.ആർ. അനിലിനും വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും ഒഴിഞ്ഞുമാറാൻ കഴിയുകയില്ലന്നും പണിപൂർത്തിയാക്കാതെ കരാറുകാരൻ ബില്ല് മാറിക്കൊണ്ടു പോയതിനെ പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും ആനാട് ജയൻ ആവശ്യപ്പെട്ടു.