കേരള ഓര്‍ത്തോപീഡിക് അസോസിയേഷന് വാര്‍ഷിക സമ്മേളനം 24 മുതൽ
1496505
Sunday, January 19, 2025 6:10 AM IST
തിരുവനന്തപുരം: കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്റെ 44-ാമത് വാര്‍ഷിക സമ്മേളനം 24 മുതല്‍ 26 വരെ തിരുവനന്തപുരം അല്‍ സാജ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിക്കുമെന്നു ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ.എസ്. ബിനോയ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ട്രിവാന്‍ഡ്രം ഓര്‍ത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. "ഓര്‍ത്തോപീഡിക്സിലെ അണുബാധകള്‍: നിലവിലെ ആശയങ്ങള്‍' എന്ന വിഷയത്തില്‍ രാജ്യത്തുടനീളമുള്ള പ്രമുഖ ഓര്‍ത്തോപീഡിക് വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശാസ്ത്രക്രിയ ചെയ്ത ഭാഗത്തെ അണുബാധകള്‍, പ്രോസ്തെറ്റിക് ജോയിന്റ് അണുബാധകള്‍, നട്ടെല്ല് അണുബാധകള്‍, പീഡിയാട്രിക് അണുബാധകള്‍ എന്നിവയെക്കുറിച്ചുള്ള സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. ട്രോമ, ആര്‍ത്രോപ്ലാസ്റ്റി, അസ്ഥി സംബന്ധമായ അര്‍ബുദം എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങളെ പറ്റിയുള്ള സെഷനുകള്‍ 25, 26 തീയതികളില്‍ നടത്തും.
ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. കൈസര്‍ എന്നിസ്, ഓര്‍ഗനൈസിംഗ് കോ-ചെയര്മാന് ഡോ. ഷിബു ജോണ്‍, ഡോ. സതീഷ്, ഓര്‍ത്തോപീഡിക് അസോസിയേഷന് തിരുവനന്തപുരം പ്രസിഡന്റ് ഡോ. വി.എസ്. അജിത് കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.