ആർഎസ്പി ദ്വിദിന നേതൃക്യാമ്പ്
1496496
Sunday, January 19, 2025 6:02 AM IST
നെടുമങ്ങാട്: ആർഎസ്പി തിരുവനന്തപുരം ജില്ലാ ദ്വിദിന നേതൃക്യാമ്പ് വെള്ളനാട് മിത്രനികേതനിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ക്യാമ്പിനു മുന്നോടിയായി വെള്ളനാട്ടെ മുതിർന്ന നേതാവ് കെ.ജി. രവീന്ദ്രൻ നായർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ എ.എ.അസീസ്, വി. ശ്രീകുമാരൻ നായർ, കെ.ജയകുമാർ, വിനോബാ താഹ, എസ്. കൃഷ്ണകുമാർ.കെ. ബിന്നി നാവായിക്കുളം, യു.എസ്. ബോബി, പേട്ട സജീവ്, സൂസി രാജേഷ്, എസ്.എസ്. മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കരകൗശല അവാർഡ് ലഭിച്ച കമലാസനനെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പ് ഇന്നു സമാപിക്കും.രാവിലെ ഒന്പതിനു നടക്കുന്ന ടി.കെ. ദിവാകരൻ അനുസ്മരണം മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് അഡ്വ. എസ്. അജിത്ത് കുമാർ, ബൈജു ചന്ദ്രൻ, പി.ജി. പ്രസന്ന കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.