കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
1496497
Sunday, January 19, 2025 6:10 AM IST
നെടുമങ്ങാട്: ബസ് അപകടം നടന്ന് ഒരാൾ മരിക്കാനിടയായ പഴകുറ്റി-വെമ്പായം റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഇരിഞ്ചയത്ത് നട ന്ന ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: തേക്കട അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അർജുൻ അധ്യക്ഷനായി.
ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ, അൽത്താഫ്, വേട്ടം പള്ളി സനൽ, റാഫി ആനാട്, ഹുമയൂൺ കബീർ, എസ്.കെ. അഭിജിത്ത്, സെയ്ദലി കായ് പ്പാപ്പാടി, ശരത് ശൈലേശ്വരൻ, ഷിനു നെട്ടയിൽ, താഹിർ, അഭിജിത്ത്, ആനാട് പഞ്ചായത്ത് അംഗങ്ങളായ ആർ. അജയകുമാർ, കെ. ശേഖരൻ, മഹിളാ കോൺഗ്രസ് നേതാക്കളായ ഫാത്തിമ, പി.എൻ. ഷീല, ഷമി മൂഴി, യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആനന്ദ് ആർ. നായർ, ഉണ്ണിക്കുട്ടൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഉപരോധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.