ബൈക്ക് ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു
1490892
Sunday, December 29, 2024 11:38 PM IST
വെള്ളറട: ബൈക്ക് ഇടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യാപാരി മരിച്ചു. വെള്ളറട ജംഗ്ഷനില്‍ ഡിയ ഫാന്‍സി സ്ഥാപനം വിട്ടിരിക്കുന്ന വില്‍ഫ്രഡ് രാജ് (50) ആണു മരിച്ചത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മണലില്‍ അമിതവേഗത്തില്‍ എത്തിയ ബൈക്ക് വില്‍ഫ്രഡ് രാജിനെ ഇിടിച്ചു വീഴ്ത്തിയശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിൽഫ്രണ്ട് ഇന്നലെ മരണപ്പെടുകയായിരുന്നു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ മരണാനന്തര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സംസ്കാരം നടത്തി. ഭാര്യ: നിഷ തോമസ്. മക്കള്‍. അനന്യ, അഹല്യ.