നേ​മം: ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ന്‍റെ വെ​ട്ടേ​റ്റ വീ​ട്ട​മ്മ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​തി​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം ശി​വ​ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്ന് മേ​ട​യി​ൽ വീ​ട്ടി​ൽ മു​സ​മ്മി​ൽ(23)​ആ​ണ് പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്വ​ന്തം അ​മ്മ​യെ ക​റി​ക്ക​ത്തി​ക്ക് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ സാ​ജി​ത(40) ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ സാ​ജി​ത​യു​ടെ ത​ല​യ്ക്കും മു​ഖ​ത്തും ഇ​ട​തു കൈ​യ്ക്കും പ​രി​ക്കേ​റ്റു.

നി​ല​വി​ള കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​മം എ​സ്ഐ സു​ധി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​സ​മ്മി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും സാ​ജി​ത​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാണ് സം​ഭ​വം. കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ ജ്യൂ​സ് ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ് മു​സ​മ്മി​ൽ.