ക്രിസ്മസ് ദിവസം ആര്യനാട് ബീവറേജിനു സമീപം ആക്രമണം: മൂന്നുപേർ പിടിയിൽ
1491166
Tuesday, December 31, 2024 2:37 AM IST
നെടുമങ്ങാട്: ക്രിസ്മസ് ദിവസം ആര്യനാട് ബിവറേജിനു സമീപം യുവാവിനെ ആക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളായ ആര്യനാട് ഇരിഞ്ചൽ കണിയാകുഴി എസ്കെ നിവാസിൽ ദീപു (25), ഇരിഞ്ചൽ കണിയാകുഴി കിഴക്കുംകര വീട്ടിൽ പ്രവീൺ (25), കുറ്റിച്ചൽ കൊങ്ങറക്കോണം ചന്ദ്രോദയത്തിൽ അനു ചന്ദ്രൻ (24) എന്നിവരെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ് തു.
ക്രിസ്മസ് ദിവസം ഉച്ചയ്ക്ക് മദ്യം വാങ്ങാനെത്തിയ യുവാക്കൾ ബിവറേജിനു സമീപത്ത് ബൈക്ക് പാർക്ക് ചെയ്ത കുളപ്പട സ്വദേശിയെ മർദിച്ച് അവശനാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു.
ആര്യനാട് പോലീസ് ഇൻസ് പെക്ടർ വിഎസ് അജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വേണു, പ്രസാദ് സിപിഒ മാരായ രാജേഷ്, ഷജീർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.