എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ്
1491159
Tuesday, December 31, 2024 2:37 AM IST
വെള്ളറട: വെള്ളറട വിപിഎം ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് അമ്പൂരി സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്നു.
അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിപിഎം ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രഥമാധ്യാപിക നന്ദിനി അധ്യക്ഷത വഹിച്ചു. അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി "പുസ്തക പയറ്റ്' പ്രകാശനം നിർവഹിച്ചു.
അമ്പൂരി വാര്‍ഡ് മെമ്പര്‍ ലാലി ജോണ്‍, സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് ഗോപാലകൃഷ്ണന്, വെള്ളറട ദത്തുഗ്രാമം പ്രതിനിധി മേരിക്കുട്ടി, മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും സ്റ്റാഫ് സെക്രട്ടറിയുമായ വി.ആർ. രാജേഷ്, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. വി.എസ്. ആശ ക്യാമ്പ് വിശദീകരണം നടത്തി.
സുകൃതകേരളം പദ്ധതി പ്രകാരം അമ്പൂരി പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ മാലിന്യമുക്ത സന്ദേശ ചുവര് ചിത്രങ്ങള്‍, ചുവരെഴുത്തുകള്‍ സജ്ജമാക്കി. 25 വീടുകളില്‍ പച്ചക്കറി തൈകള്‍ നട്ടു. സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വളപ്പിലും അമ്പൂരി പബ്ലിക് ഹെല്‍ത്ത് സെന്ററിലും ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.