മന്‍മോഹന്‍സിംഗ് അനുസ്മരണം
1491158
Tuesday, December 31, 2024 2:37 AM IST
പാറശാല: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി. പാറശാലയില്‍ ചേർന്ന സര്‍വകക്ഷി അനുശോചനായോഗം മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് രാജ് അധ്യക്ഷത വഹിച്ചു.
ഡോ. ആര്. വല്സലന്, ലോക്കല്‍ സെക്രട്ടറി എഡ്വിന് ജയരാജ,് കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജന്, ഡിസിസി ജനറല്‍ സെക്രട്ടറി പാറശ്ശാല സുധാകരന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോണ്‍, കൊല്ലിയോട് സത്യാനേശന്, വിശ്വംഭരന്, വേലപ്പന് നായര്‍, വി.കെ. ജയറാം, സുരേന്ദ്രന്, അരീഫ് ഖാന്, രാജന്, വിന്‍സര്‍, സുധാമണി, ലെല്‍വിന്‍ ജോയ് എന്നിവർ പ്രസംഗിച്ചു.