വികസന മുരടിപ്പിനെതിരേ ബിജെപി പ്രതിഷേധം
1491165
Tuesday, December 31, 2024 2:37 AM IST
നെടുമങ്ങാട്: നഗരസഭയിലെ പേരയത്തുകോണം വാർഡിന്റെ വികസന മുരടിപ്പിനെതിരെ ബിജെപി പേരയത്തുകോണം വാർഡ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
വർഷങ്ങളായി വാർഡിലെ ഇടറോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. അവ ഉടൻ നന്നാക്കിയില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ബിജെപി ഭാരവാഹികൾ മുന്നറിയിപ്പുനൽകി.
മുക്കോല ഗ്രന്ഥശാല വർഷങ്ങളായി ബിജെപി പരിപാടികൾക്ക് നൽകാറില്ല. എന്നാൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കു നൽകുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. ഗ്രന്ഥശാലാ വാർഷികത്തിന്റെ പേരിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ ജാതിയും മതവും പറഞ്ഞു വിദ്വേഷ പ്രസംഗം നടത്തിയ സാംസ്കാരിക നായകർക്കെതിരെയും ബിജെപി പ്രതിഷേധിച്ചു.