മുരളീധരന് നായര്‍ അനുസ്മരണം സംഘടിപ്പിച്ചു
1491066
Monday, December 30, 2024 6:57 AM IST
വെള്ളറട: അന്തരിച്ച യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റി മുന്‍ വൈസ് പ്രസിഡന്റും, ബിജെപി കുന്നത്തുകാല്‍ പഞ്ചായത്ത് കമ്മറ്റി മുന്‍ പ്രസിഡന്റും പാറശാല മണ്ഡലം കമ്മറ്റിയംഗവും കാരക്കോണം ജനതാ ട്യൂട്ടോറിയല്‍ കോളജ് സ്ഥാപക പ്രിന്‍സിപ്പാളുമായ മുരളീധരന് നായരുടെ അനുശോചന യോഗം ചാവടി ജംഗ്ഷനില്‍ നടന്നു .
ബിജെപി കുന്നത്തുകാല്‍ ഏരിയ പ്രസിഡന്റ് സജിവര്ണയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ കമ്മറ്റി അംഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മാണിനാട് സന്തോഷ് സ്വാഗതം പറഞ്ഞു. ബിജെപി നേതാക്കളായ ചാവടി നളിനന്, ബിജു ബി. നായര്‍, മണവാരി രതീഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.