ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
1491645
Wednesday, January 1, 2025 6:45 AM IST
തിരുവനന്തപുരം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കഴക്കൂട്ടം അസംബ്ലിയുടെ നേതൃത്വത്തില്‍ വൈദികരുടെയും കുടുബാംഗങ്ങളുടെയും ക്രിസ്മസ് പുതുവത്സര സംഗമം കഴക്കൂട്ടം സിഎസ്ഐ സഭയില്‍ ആഘോഷിച്ചു.
സെക്രട്ടറി ഫാ ഷെറി എസ്. റോബര്‍ട്ട് ക്രിസ്മസ് സന്ദേശം നല്കി. കഴക്കൂട്ടം ഡിസ്ട്രിക്ട് ചെയര്മാന് ഫാ. എസ് ശോഭനദാസ് അധ്യക്ഷനായിരുന്നു. കെസിസി ക്ലര്‍ജി കമ്മീഷന് ചെയര്മാന് ഫാ. എ. ആര്. നോബിള്‍, അസംബ്ലി രക്ഷാധികാരി ഫാ. ഡോ. രഞ്ജന്‍ ജോണ്‍ നെല്ലിമൂട്ടില്‍, പ്രസിഡന്റ് ഫാ. ലിവിംഗ്സ്റ്റണ് എന്നിവര്‍ പ്രസംഗിച്ചു.
"പിറവി 2024' സ്റ്റേജ് പ്രോഗ്രാമിന് കണ്‍വീനര്‍ അനീഷ് ക്രിസ്റ്റി അസംബ്ലി ട്രഷറര്‍ പുഷ്പലത, നെല്സന് എന്നിവര്‍ നേതൃത്വം നല്കി. സെന്റ് പോള്‍സ് ലൂഥറന്‍ ചര്‍ച്ച് പുളിയംകോട്, സിഎസ്ഐ ആകുളം എന്നീ സഭകള്‍ പ്രത്യേക കലാപരിപാടികള്‍ അവതരിപ്പിച്ചു.
കഴക്കൂട്ടം സിഎസ്ഐ സഭ ക്രിസ്മസ് ഫീസ്റ്റ് ഒരുക്കി. സുരേഷ് ജോസ്, ക്യാപ്റ്റന്‍ കുഞ്ഞുമോന്, ഫാ. വിമല്‍രാജ്, ഫാ. അഖില്‍ ചാള്‍സ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.