ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ചു
1491074
Monday, December 30, 2024 6:57 AM IST
കൊല്ലം: കെപിഎസ്ടിഎ കൊല്ലം ജില്ലാ കമ്മിറ്റി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ. ഹാരിസ്, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ബി. റോയി, നിധീഷ്,
ജയ ക്യഷ്ണൻ, ശ്രീകുമാർ, വരുൺ ലാൽ, അജയകുമാർ, ബൈജു ശാന്തിരംഗം, അൻസാറുദീൻ, ജിഷ, ഗ്ലീന, കുര്യൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.