മദ്യപാനം വിലക്കിയതിനു മര്‍ദനം: കൈയൊടിഞ്ഞ യുവാവ് ചികിത്സയില്‍
1491168
Tuesday, December 31, 2024 2:37 AM IST
പേരൂര്‍ക്കട: മദ്യപാനം വിലക്കിയതിനു മര്‍ദനമേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. കുടപ്പനക്കുന്ന് പുല്ലുകുളം വീട്ടില്‍ ജോയിക്കുട്ടി ഐസക്കിന്റെ മകന് ജോബിന് ജോയി (35) ആണ് ആശുപത്രിയിലെ 15-ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നത്. 27നു വൈകുന്നേരം അഞ്ചോ ടെയായിരുന്നു സംഭവം. സമീപവാസിയായ സുബിനാണ് തന്നെ ആക്രമിച്ചതെന്നു ജോബിന് പേരൂര്‍ക്കട സിഐക്കു നല്കിയ പരാതിയില്‍ പറയുന്നു.
സംഭവദിവസം മദ്യപാനത്തെച്ചൊല്ലി ജോബിനും സുബിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അല്‍പ്പസമയത്തിനു ശേഷം ജോബിന്റെ വീടിനു സമീപത്തെത്തിയ സുബിന് ഇരുമ്പു പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു തടയുന്നതിനിടെയാണ് ജോബിന്റെ ഇടതുകൈക്കു പൊട്ടലേറ്റത്. നിലത്തുവീണ ജോബിനെ വീണ്ടും മര്‍ദിക്കുകയും തലയുടെ പിറകില്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇയാളുടെ കൈക്ക് ആറു തുന്നലുകള്‍ ഉണ്ട്. എസി ടെക്നീഷ്യനായ ജോബിന് എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗമാണ്. പേരൂര്‍ക്കട പോലീസ് കേസെടുത്തു.