നെ​ടു​മ​ങ്ങാ​ട് : പി.​എ. അ​സീ​സ് എൻജിനീ​യ​റിം​ഗ് കേ​ാളജി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോളജ് ഉ​ട​മ​യും ചെ​യ​ർ​മാ​നു​മാ​യ ഇ.​ മു​ഹ​മ്മ​ദ് താ​ഹ​യു​ടേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നു സം​ശ​യി​ക്കു​ന്നു.​

കോ​ള​ജി​ലെ പ​ണി​തീ​രാ​ത്ത ഹാ​ളി​നു​ള്ളി​ലാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെയാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം താ​ഹ​യു​ടെ ഫോ​ണും ഷൂ​വും ഹാ​ളി​നു മു​ൻ​പി​ൽനി​ന്നു കാ​റും പോ​ലീ​സ് ക​ണ്ടെ​ത്തി.​ ഇ​താ​ണ് മൃ​ത​ദേ​ഹം താ​ഹ​യു​ടേ​താ​ണെന്നു സം​ശ​യി​ക്കാ​ൻ കാ​ര​ണം.​

നെ​ടു​മ​ങ്ങാ​ട് പോ​ലീസും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തു താ​ഹ ത​ന്നെയാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​വെന്നും നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ ​രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.​കോ​ളജു​മാ​യി ബ​ന്ധ​പ്പെ​ട്ടു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്ന​താ​യി പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് കോളജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ റ​ദാ​ക്കാ​നി​ട​യാ​യിരുന്നു. കു​റ​ച്ചു​കാ​ലം കോ​ളജ് അ​ട​ച്ചി​ട്ട​ശേ​ഷം അ​ടു​ത്തി​ടെ​യാണു വീണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്തു കോ​ളജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ താ​ഹ​യെ അ​ല​ട്ടി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.​ വ​സ്തു വ​ക​ക​ൾ ക്ര​യവി​ക്ര​യം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റ്റാ​ച്ച് ചെ​യ്തി​രു​ന്ന​താ​യും പ​റ​യു​ന്നു.​

ഇ​തുമൂലം വസ്തുവിറ്റു ക​ടം തീ​ർ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണെന്നു താ​ഹ പ​റ​ഞ്ഞ​താ​യി ബന്ധുക്കൾ വ്യക്തമാക്കി.