ഏഴു വയസുകാരിയെ പീഡിപ്പിച്ചയാൾ നാല് വർഷത്തിനുശേഷം പിടിയിൽ
1491644
Wednesday, January 1, 2025 6:45 AM IST
കാട്ടാക്കട : ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാല് വർഷത്തിനു ശേഷം പോലീസ് പിടികൂടി. ഉറിയാക്കോട് താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെയാണ് (44) പോലീസ് അറസ്റ്റ് ചെയ്തത്.
2021 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി സ്വമേധയ രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബുവിന്റെ നേത്യത്വത്തിൽ എസ്ഐമാരായ ബൈജു, ഉണ്ണിക്യഷ്ണൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി കോട തിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.