വിളക്കിത്തല നായർ സമാജം ശാഖാ വാർഷികം
1491068
Monday, December 30, 2024 6:57 AM IST
നെടുമങ്ങാട് : വിളക്കിത്തല നായർ സമാജം ചെറിയകൊണ്ണി ശാഖയുടെ ഒൻപതാമത് വാർഷിക സമ്മേളനം നെടുമങ്ങാട് താലൂക്ക് സെക്രട്ടറി തരിമണ്ണൂർ ശശികുമാർ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് പുഷ്പാകരൻ അധ്യക്ഷനായി.
സംസ്ഥാന കൗൺസിൽ അംഗം എണിക്കര രാജേഷ്, ശാഖാ സെക്രട്ടറി മണമ്പൂര് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഗീതാകുമാരി, ജോയിന്റ് സെക്രട്ടറി ഐ.ആശ, രേഷ്മാശരത് തുടങ്ങിയവർ പ്രസംഗിച്ചു. അവശത അനുഭവിക്കുന്ന ശാഖാംഗങ്ങളായ രോഗികൾക്ക് വേണ്ടി ചികിത്സാ സഹായനിധി രൂപവത്കരിച്ചു.