അനുശോചന സമ്മേളനവും ഓർമമരം നടലും സംഘടിപ്പിച്ചു
1491167
Tuesday, December 31, 2024 2:37 AM IST
വിതുര: പുളിച്ചാമല സന്ധ്യ സ്പോർട്സ് ക്ലബ്, ഗ്രാമീണ ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഥാകൃത്ത് എം.ടി. വാസുദേവൻ നായരേയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനേയും അനുസ്മരിച്ചു. ഇതിന്റെ ഭാഗമായി അനുശോചന സമ്മേളനവും ഓർമ മരം നടലും പുളിച്ചാമല ജംഗ്ഷനിൽ നടന്നു.
ചടങ്ങിൽ തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുശീല ഓർമ മരം നട്ടു. എംടിയുടെ സാഹിത്യ സംഭാവനകളും മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓർമകൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനു സമർപ്പിതമായ പരിപാടിയിൽ ഗ്രന്ഥശാല, ക്ലബ് പ്രവർത്തകർ പങ്കെടുത്തു.