അനധികൃത മത്സ്യബന്ധനം: ട്രോളർ ബോട്ട് പിടിയിൽ
1491178
Tuesday, December 31, 2024 2:37 AM IST
വിഴിഞ്ഞം: തീരത്തോടു ചേർന്നു നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ട് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി.
തമിഴ്നാട് മുട്ടം സ്വദേശി പെലാവിൻ റോബർട്ട് എന്നയാളുടെ ബോട്ടാണ് ഇന്നലെ വൈകുന്നേരംപിടിയിലായത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ ബീ. ദീപു, മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫീസർ എ. അനിൽ കുമാർ, ലൈഫ്ഗാർഡുമാരായ ആന്റ ണി, സുരേഷ്, റോബർട്ട് എന്നിവർ ചേർന്നാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.
മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ, ചീഫ് എൻജിനീയർ അരവിന്ദൻ, ക്രൂ അംഗങ്ങളായ അഭിരാം, അഭിമന്യൂ, നഴ്സ് ശ്യാം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. എഡിയുടെ മേൽനോട്ടത്തിൽ തുടർ നടപടിയുണ്ടാകും.