തച്ചോട്ടുകാവിൽ ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി
1491176
Tuesday, December 31, 2024 2:37 AM IST
കാട്ടാക്കട: മലയിൻകീഴ് തച്ചോട്ടുകാവിൽ ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി. തച്ചോട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാധരൻ (68) എന്നയാളാണ് മരിച്ചത്. റിട്ട. എസ്ബിഐ ഉദ്യാഗസ്ഥനാണ് വിദ്യാധരൻ. ഇന്നലെ രാവിലെ ഇതുവഴി കടന്നു പോയവരാണ് മൃതദേഹം കണ്ടെത്തി യത്.
പോലീസ് അന്വേഷണം ആരംഭിച്ചു. ഓടയ്ക്ക് മുകളിൽ സ്ലാബ് ഇല്ലാത്തതു കൊണ്ടുതന്നെ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഓടയ്ക്ക് മുകളിൽ തകര ഷീറ്റ് കൊണ്ടു മറച്ചു വച്ചിരിക്കുകയാണു ചെയ്തിട്ടുള്ളത്. തകര ഷീറ്റിൽ ചവിട്ടിയതിന്റെ പാടുകൾ പോലീസ് അന്വേഷ ണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഷീറ്റിൽ ചവിട്ടി കാൽ മറിഞ്ഞതോ അല്ലെങ്കിൽ കാൽ വഴുതി വീണതോ ആകാമെന്നാണു പോലീസ് നൽകുന്ന പ്രാഥമിക വിവരം.
അതേ സമയം ആശുപത്രിയിലേക്കു മാറ്റി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികളിലേക്കു കടന്നാലേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. ഏറേ നേരം പോലീസ് അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. കുറേ ഭാഗത്തു തുറന്നിട്ട ഓടയിലാണ് വയോധികനെ മരിച്ചനിലയിൽ കണ്ടത്.
ഓടയ്ക്ക് മുകളിലെ തകര ഷീറ്റ് വില്ലനായി
കാട്ടാക്കട: ഓടയ്ക്ക് മുകളിലെ തകര ഷീറ്റ് വില്ലനായി. അടിമുടി ദുരൂഹത പരത്തിയാണ് വയോധികന്റെ മൃതദേഹം ഓടയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത്.
പിന്നീടാണ് ഓടയിലെ തകര ഷീറ്റാണ് പ്രാണൻ കവർന്നതെന്നു കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ നാട്ടുകാരും യാത്രക്കാരുമാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്ത് പോലീസ് എത്തിയാണ് ബാക്കി നടപടികൾ സ്വീകരിച്ചത്. ഓടയ്ക്കുമുകളിൽ തകര ഷീറ്റു കൊണ്ടു മറച്ച നിലയിലാണ് മൃതദേഹം കണ്ടത്. കാൽ വഴുതി വീണതാകാമെന്നാണു പോലീസ് ഉൾപ്പടെ പറയുന്നത്. സംഭവം ഇങ്ങനെ..
ഇന്നലെ രാവിലെയാണു മലയിൻകീഴ് തച്ചോട്ടുകാവ് ഓടയ്ക്കുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതുവഴി രാവിലെ കടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ പോലീസിന്റെ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടയ്ക്ക് മുകളിൽ സ്ലാബ് ഇല്ലാത്തതു കൊണ്ടുതന്നെ കാൽ വഴുതി വീണതാകാമെന്നു സമീപവാസികൾ പറയുന്നു. ഓടയ്ക്ക് മുകളിൽ തകര ഷീറ്റ് കൊണ്ടു മറച്ചുവച്ചിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ തകര ഷീറ്റിൽ ചവിട്ടിയതിന്റെ പാടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.