വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷൻ വാർഷികം
1491162
Tuesday, December 31, 2024 2:37 AM IST
വെഞ്ഞാറമൂട്: വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ 21-ാമത് വാർഷിക യോഗത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ജിബിൻ ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.
യോഗത്തിൽ ഓൾ ഇന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠാ പുരസ്കാരം ലഭിച്ച നന്ദിയോട് എസ്കെവിഎച്ച്എസ് പ്രഥമാധ്യപകൻ എം.ആർ. രാജുവിനെ ആദരിച്ചു.
ആർ. വിജയകുമാരി, കോലിയക്കോട് മഹീന്ദ്രൻ, സി.ആർ. സുഗുണൻ, ഡോ. എൻ. സുകേശൻ, എം.ആർ. രാജു എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ചന്ദ്രകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്. ഹസീന സ്വാഗതവും ട്രഷറർ എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു.