എക്സ് സർവീസ് ലീഗ് രജതജൂബിലി
1491163
Tuesday, December 31, 2024 2:37 AM IST
നെടുമങ്ങാട്: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വെള്ളനാട് ബ്രാഞ്ചിന്റെ രജത ജൂബിലി ആഘോഷവും കുടുംബസംഗമവും വാർഷിക പൊതുയോഗവും സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. അജികുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഗോപി അധ്യക്ഷനായി.
താലൂക്ക് പ്രസിഡന്റ് വി. വിജയൻ, സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ വനിതാ വിങ് പ്രസിഡന്റ് ലേഖാ വിജയൻ, താലൂക്ക് വനിതാവിംഗ് പ്രസിഡന്റ് ശാലിനി, വെള്ളനാട് വനിതാ വിംഗ് പ്രസിഡന്റ് ശ്രീജാമധു, ബ്രാഞ്ച് സെക്രട്ടറി ബിജുകുമാർ, ട്രഷറർ അനിൽകുമാർ, ആർ.വി.കെ.നായർ, സഞ്ജയ് കുമാർ, സന്തോഷ് കുമാർ, സെൽവരാജ്, സുധാകരൻ പിള്ള, വെള്ളനാട് കൃഷ്ണൻകുട്ടി നായർ, മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു. പരിപാടികളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ക്വിസ് പ്രോഗ്രാം, നൃത്തവിസ്മയം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.