വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 111 വര്‍ഷം തടവ്
1491636
Wednesday, January 1, 2025 6:38 AM IST
തിരുവനന്തപുരം: ട്യൂഷന് പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന് അധ്യാപകനു 111 വര്‍ഷം കടുത്ത ശിക്ഷ വിധിച്ച് കോടതി. മണക്കാട് സ്വദേശി മനോജിനെ (44)യാണു തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 111 വര്‍ഷം കടിന തടവിനു ശിക്ഷിച്ചത്.
1,05,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. ജഡ്ജി ആര്. രേഖയുടെതാണ് ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ്മോഹന്‍, ആര്.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.