വഴിയരികിലെ ഓട്ടോറിക്ഷ ഭീഷണി സൃഷ്ടിക്കുന്നു
1491160
Tuesday, December 31, 2024 2:37 AM IST
പേരൂര്‍ക്കട: വര്‍ഷങ്ങളായി വഴിയരികില്‍ ഉപേക്ഷിച്ചിരിക്കുന്ന ഓട്ടോറിക്ഷ കാല്‍നടയാത്രികര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നു.
തൊഴുവന്‍കോട്-ചിറ്റാറ്റിന്‍കര ലെയിനിനു സമീപമാണ് ഓട്ടോറിക്ഷ റോഡുവശത്ത് കിടക്കുന്നത്. തുരുമ്പെടുത്തു നശിച്ചു കിടക്കുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ കാട്ടുചെടികള്‍ വളര്ന്നുകയറിയതാണു പ്രശ്നത്തിനു കാരണം. ഏകദേശം രണ്ടുവര്ഷത്തിനുമുമ്പാണ് ഓട്ടോറിക്ഷ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കാടും പടലും പടര്‍ന്നിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഇഴജന്തുക്കളുടെ ശല്യമുണ്ട്. മഴപെയ്യുമ്പോഴും തണുപ്പുകാലത്തും ഓട്ടോറിക്ഷയ്ക്കുള്ളില്‍ പാമ്പിന്റെയും പെരുച്ചാഴിയുടെയും മറ്റും ശല്യമുണ്ട്. ഇത് വഴിയാത്രികര്‍ക്ക് ഭീഷണിയും സൃഷ്ടിക്കുന്നു. വട്ടിയൂര്‍ക്കാവ് പോലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.