ശബരിമലയിൽ തിരുവാതിര അവതരിപ്പിക്കാൻ ജീവകലയിലെ വിദ്യാർഥിനികൾ
1491161
Tuesday, December 31, 2024 2:37 AM IST
വെഞ്ഞാറമൂട്: പുതുവർഷ പുലരിയിൽ ശബരിമല സന്നിധാനത്ത് തിരുവാതിര അവതരിപ്പിക്കുന്ന വെഞ്ഞാറമൂട് ജീവകലയിലെ കുഞ്ഞു മാളികപ്പുറങ്ങൾ ഇന്നു യാത്ര തിരിക്കും.
എൽ.ആർ. ശിവനന്ദ, ജെ. പാർവണ, ഹൃദ്യ സുമേഷ്, എ.എൽ. നന്ദിക, എ.ആർ. പുണ്യ, ആദ്യാ അരുൺ ചന്ദ്, ആർ. ആരാധ്യ, എ. കെ. ആദിത്യ, എസ്.ആർ. ആരാധ്യ, എ.എസ്. അലംകൃത, എം. പി. അനുഗ്രഹ എന്നീ 11 പേരാണ് തിരുവാതിരനടനം ചെയ്യുന്നത്. 2017 മുതൽ ജീവകലയിലെ നൃത്തവിദ്യാർഥിനികൾ ശബരിമല സന്നിധിയിൽ തിരുവാതിര അവതരിപ്പിച്ചു വരുന്നു ണ്ട്.
ജീവകല നൃത്താധ്യാപിക പാർവതിമോഹനാണ് തിരുവാതിര ചുവടുകൾ ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത്. ജീവകല സെക്രട്ടറി വി.എസ്. ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി. മധു തുടങ്ങി 20 അംഗ സംഘമാണ് ശബരിമല സന്നിധാനത്തേയ്ക്ക് യാത്ര തിരിക്കുന്നത്.