ഓട്ടോറിക്ഷയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു
1490891
Sunday, December 29, 2024 11:38 PM IST
നേമം : കരമന-കളിയിക്കാവിള പാതയില്‍ മുടവൂര്‍പ്പാറ ജംഗ്ഷനുസമീപം ഓട്ടോറിക്ഷയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു. വെണ്ണിയൂര്‍ വവ്വാമൂല കൊല്ലംവിളാകം ലക്ഷംവീട്ടില്‍ അശോകന് (72) ആണ് മരിച്ചത്. അപകടത്തെ തുടർന്നു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരുവാമൂട് പോലീസ് കേസെടുത്തു.