പാ​റ​ശാ​ല: പാ​റ​ശാ​ല അ​യി​ര കു​ള​ത്തി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. അ​യി​ര സ്വ​ദേ​ശി പ്ര​ദീ​പാ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​പേ​ര്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പ്ര​ദീ​പി​നെ കൂ​ടാ​തെ അ​യി​ര സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജു, സ​ജീ​വ്, സ​ജു, ചി​ക്കു, എ​ന്നി​വ​രാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

സ​ജീ​വ്, പ്ര​ദീ​പ് എ​ന്നി​വ​രെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ള​ത്തി​ന് സു​ര​ക്ഷാ വേ​ലി​യി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ചി​ക്കു​വാ​ണ് കാ​റി​ന്‍റെ ഉ​ട​മ.