ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1491672
Wednesday, January 1, 2025 10:15 PM IST
നെടുമങ്ങാട്: വഴയില ആറാംകല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.അരുവിക്കര ഇരുമ്പ ശാലോം ഭവനിൽ അജയകുമാർ-മാലിനി ദമ്പതികളുടെ മകൻ ഷാലു അജയ്(21)ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.
ഷാലുവിനോപ്പം ഉണ്ടായിരുന്ന യൂവാവ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം -തെങ്കാശി പാതയിൽ കരകുളം ആറാം കല്ലിൽ വച്ചായിരുന്നു അപകട മുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനവും പൂർണ്ണമായും തകർന്നു.