സിന്ദഗി; രക്തദാതാക്കളെ ആദരിച്ച് കിംസ്ഹെല്‍ത്ത്
1303048
Friday, June 16, 2023 12:25 AM IST
തിരുവനന്തപുരം: ലോക രക്തദാന ദിനത്തില്‍ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്.
"സിന്ദഗി’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിവിധ അസോസിയേഷനുകളെയും ആദരിച്ചു.
തിരുവനന്തപുരം ശംഖുംമുഖം സബ് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.കെ. പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. കിംസ്ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് അധ്യക്ഷത വഹിച്ചു. വിഎസ്എസ്സി റിട്ട. ഡെപ്യൂട്ടി ഡയറക്ടറും കെഇബിഎസ് ജില്ലാ പ്രസിഡന്റുമായ ഷെവ. ഡോ. കോശി എം ജോര്‍ജ്് അനുഭവങ്ങള്‍ പങ്കുവച്ചു. ട്രാന്സ്ഫ്യൂഷന് മെഡിസിന് ഗ്രൂപ്പ് മെഡിക്കല്‍ ഓഫീസറും കണ്‍സള്‍ട്ടന്റുമായ ഡോ. സനൂജ പിങ്കി സ്വാഗതവും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഹോസ്പിറ്റല്‍ ട്രാന്സ്ഫ്യൂഷന് കമ്മിറ്റി ചെയര്‍മാനുമായ ഡോ. ബി. സതീഷ് നന്ദിയും പറഞ്ഞു.