കൊല്ലം: കൊച്ചാലുംമൂട് ബ്രൗൺ ഷുഗറും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ലാൽ ചൻ ബാട്സ (25) എന്നയാളാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 34.78 ഗ്രാം ബ്രൗൺ ഷുഗറും 66 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് നടത്തിയ റെയ്ഡിലാണ് ബ്രൗൺ ഷുഗറും കഞ്ചാവും കണ്ടെടുത്തത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ലതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെ.ജി. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജയഘോഷ്, ഗോഡ്വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്.ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ അബ്ദുൾ മനാഫ് എന്നവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
Tags : brown sugar ganja seized excise raid