ഇത്തിരി ആക്ടീവായാൽ നേതാവാകാമെന്നു കരുതി ഏതെങ്കിലും കുട്ടിനേതാവ് ജലപീരങ്കിക്കു മുന്നിൽ നീരാട്ടു നടത്താനും ബാരിക്കേഡിന്റെ മെക്കിട്ടു കേറാനും ലാത്തിയടി എണ്ണം പറഞ്ഞുമേടിക്കാനും നടക്കുന്പോൾ ഒന്നോർക്കുന്നതു നല്ലതാണ്, നിങ്ങളുടെ പുറത്തുപതിച്ച ലാത്തിയടിയുടെ എണ്ണമല്ല, ശിപാർശക്കത്തുകളുടെ ഭാരമാണ് നിങ്ങളെ ഭാരവാഹിയാക്കുന്നത്.
ഇനി പരീക്ഷ എഴുതിയില്ലെന്നോർത്തു വിഷമിക്കേണ്ട, ശിപാർശക്കത്തുണ്ടെങ്കിൽ മാർക്ക് കോളത്തിൽ വന്നു മൂക്കുംകുത്തി വീണുകൊള്ളും. എഴുതിയ പരീക്ഷയ്ക്കെല്ലാം എട്ടുനിലയിൽ പൊട്ടിയെന്നോർക്കുന്പോൾ പൊട്ടിച്ചിരിക്കുക; കാരണം, ബാക്കിയുള്ളവരെ ഞെട്ടിക്കാനുള്ള സർട്ടിഫിക്കറ്റുകൾ പാർട്ടിയാപ്പീസിൽ കെട്ടുംപടിയുണ്ട്. ഏതു വ്യാജനെയും ഒറിജിനലാക്കാനും നേതാക്കൾക്ക് ഈ ഒറ്റ മരുന്നു മതി, നീട്ടിവലിച്ചൊരു ശിപാർശ!
മിസ്ഡ് കോൾ= തൊപ്പി എന്ന യുട്യൂബർക്കെതിരേ അശ്ലീലം പറഞ്ഞതിനു കേസ്.
- വാർത്ത
=മലയാള സിനിമയ്ക്ക് ഒരു തിരക്കഥാകൃത്തുകൂടി!