“ഞങ്ങളുടെ വലിയ സഖാവ് റാലി നടത്തിവരുന്പോൾ പ്രസംഗിക്കാനുള്ള മൈക്കാണിതെന്ന് ഓർമ വേണം. പരിപാടിക്കിടെ ഇതെങ്ങാനും പണിമുടക്കിയാൽ പുള്ളി എന്നെയും നിന്നെയും ഇവിടെനിർത്തി തൊലി പൊളിക്കും. പരിപാടിക്ക് ആളു കുറഞ്ഞാലും കുഴപ്പമില്ല പക്ഷേ, മൈക്ക് കുറഞ്ഞാൽ ആളു മാഷായി മാറിക്കളയും. പിന്നെ നിന്നെ ഇവിടെയിരുത്തി മൈക്കിന്റെ തിയറി മുതൽ ടെക്നോളജിവരെ പഠിപ്പിച്ചിട്ടേ വിടൂ.”
“യന്ത്രം കൊണ്ടുനടന്നാൽ പോരാ, അതോടിക്കാനുള്ള തന്ത്രംകൂടി പഠിച്ചിരിക്കേണ്ടേ. പ്രത്യയശാസ്ത്രപരമായി നോക്കിയാൽ മൈക്ക് എന്നു പറയുന്നത് അടിച്ചമർത്തപ്പെട്ടവന്റെ അന്തരാളങ്ങളിൽനിന്ന് ഉയരുന്ന സ്വാതന്ത്ര്യദാഹത്തിന്റെ പ്രതീകമാണ്. ഈ ആശയം തലച്ചോറിലേക്കു കയറുകയും അതിനൊരു സാമൂഹികമാനം കിട്ടുകയും ചെയ്താൽ... എന്നിങ്ങനെ മാഷ് തത്സമയം നിന്നെയും എന്നെയും പഠിപ്പിച്ചുകളയും. അതായത് ഈ ട്രാഫിക് നിയമം ലംഘിക്കുന്നവരെ മോട്ടോർ വാഹനവകുപ്പുകാർ വിളിച്ചിരുത്തി ക്ലാസെടുത്തു കൊല്ലുന്നതായി കേട്ടിട്ടില്ലേ. ഏതാണ്ട് അതിനേക്കാൾ ഇത്തിരികൂടി ഡോസ് കൂടിയതാണെന്നു കരുതിക്കോ.”
പറഞ്ഞുനിർത്തിയിട്ട് ലോക്കൽ നേതാവ് മൈക്ക് ഓപ്പറേറ്ററെ നോക്കിയപ്പോൾ ഇതെല്ലാം കേട്ട് കറന്റ് കട്ടായ ഹൈമാസ്റ്റ് ലൈറ്റ് പോലെ കണ്ണുംതള്ളി നിൽക്കുകയാണവൻ. സഖാവ് ഒന്നു തട്ടിവിളിച്ചതോടെ അവനു സൗണ്ട് തിരിച്ചുകിട്ടി. അവൻ ഒരു വിറയലോടെ ലോക്കൽ നേതാവിനോടു ചോദിച്ചു: “സഖാവേ, അപ്പോൾ നിങ്ങളുടെ സെക്രട്ടറി ശരിക്കും ഒരു സൗണ്ട് എൻജിനിയറാണല്ലേ?”
മിസ്ഡ് കോൾ= പുകഞ്ഞുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രിമാർ സന്ദർശിച്ചു.
- വാർത്ത
= പുക കണ്ടേ അടങ്ങൂ!