എന്തായാലും നമ്മൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാഞ്ഞിരം എന്നൊരു മരമുണ്ട്, അതുള്ള നാട്ടിൽനിന്ന് അല്പമൊന്നു വലിഞ്ഞുനിൽക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മൂക്കിൽ വയ്ക്കാൻ പഞ്ഞിപോലും തരാതെ കുഴിച്ചിട്ടുകളയും. അതുപോലെ കടിക്കാൻ ഇറങ്ങുന്പോൾ രാഷ്ട്രീയ നേതാക്കളെ കണ്ടാൽ ബഹുമാനം കാണിക്കണം. സാധാരണ മനുഷ്യരെ കടിക്കുന്നതുപോലെ രാഷ്ട്രീയക്കാരെ കടിക്കാൻ ശ്രമിക്കരുത്. കാരണം അവരിൽ ചിലർക്കു തൊലിക്കട്ടി അല്പം കൂടുതലാണ്, എന്തിനാണ് വെറുതെ പല്ലുകളയുന്നത്.
ഇനിയൊരു പ്രധാന കാര്യം പറയാനുള്ളത്, കാട്ടാക്കട ഡിപ്പോ ഭാഗത്തുള്ള നമ്മുടെ സഹോദരങ്ങൾ ഉടൻതന്നെ ആ മേഖലയിൽനിന്നു പ്രവർത്തനങ്ങൾ മാറ്റണം. കടിയുടെ കാര്യത്തിൽ നമ്മളേക്കാൾ കൂടിയ ഇനങ്ങൾ ആ ഏരിയയിലുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ വാർത്തകളിൽനിന്നു മനസിലാകുന്നത്.
ഒടുവിൽ കേൾക്കുന്നതു നമ്മളെ കൂട്ടത്തോടെ വന്ധ്യംകരണം നടത്തി വംശനാശം വരുത്തുമെന്നാണ്. അതുകേട്ട് ആരും ഞെട്ടിവിറയ്ക്കേണ്ട. ഈ നാടകമൊക്കെ ഇവിടെ പലതവണ അരങ്ങേറിയിട്ടുള്ളതാണ്. ഇതു കേരളമാണ്. ഒന്നോ രണ്ടോ മാസം കഴിയുന്പോൾ എല്ലാം പൂട്ടിക്കെട്ടി പൊയ്ക്കോളും! കാരണം, നായയുടെ വാൽ പന്തീരാണ്ടുകാലം കുഴലിൽ ഇട്ടാലും വളഞ്ഞേ ഇരിക്കൂ എന്നതു നമുക്കു മാത്രമല്ല അവർക്കും ബാധകമാണ്!
മിസ്ഡ് കോൾ
=എകെജി സെന്ററിൽ പടക്കം എറിഞ്ഞയാളെ ടി ഷർട്ട് നോക്കി കണ്ടെത്തിയെന്നു പോലീസ്.
- വാർത്ത
=ഇനി ടി ഷർട്ട് കണ്ടിട്ടാണോ ചിലർ ഞെട്ടിവിറച്ചത്!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്