സെൻസും സെൻസറിംഗും ഇല്ലാത്ത ഒടിടി വന്നതോടെയാണ് പല സിനിമാക്കാരുടെയും ശരിക്കുള്ള സർഗശേഷി പുറത്തേക്കു വരാൻ തുടങ്ങിയത്. കഞ്ചാവ് പുകച്ചാലേ ബുദ്ധിജീവി സിനിമാക്കാരനാകൂ എന്നതിൽനിന്നു തെറി പറഞ്ഞാലേ കലാമൂല്യമുള്ള സിനിമയുണ്ടാകൂ എന്ന നിലയിലേക്കു മലയാള സിനിമ വളർന്നുകഴിഞ്ഞു.
കുറച്ചുകാലം മുന്പ് ഒടിടിയിൽ വന്ന ജോജി എന്ന സിനിമയായിരുന്നു അതിരുവിട്ട തെറിവിളിക്കു തുടക്കമിട്ടത്. ചുരുളിയിലെ തെറികേട്ടു ചുരുളുന്പോൾ തോന്നുന്നു തെറിയിൽ ജോജി അത്ര പോരാ!
ഇനി സിനിമയുടെ ടൈറ്റിൽ കാർഡ് കാണിക്കുന്പോൾ ഗാനരചന, കഥ, തിരക്കഥ എന്നിവ പോലെ തെറിരചന എന്നുകൂടി കാണാൻ നമുക്കു കാത്തിരിക്കാം. അമ്മയും ഫെഫ്കയുമൊക്കെ മുൻകൈയെടുത്തു സർക്കാരിനെക്കൊണ്ട് മികച്ച തെറിവിളിക്കുള്ള സിനിമാ അവാർഡ്കൂടി ഏർപ്പെടുത്തേണ്ടതാണ്.
സിനിമാക്കാർ പതിവായി ഉപയോഗിക്കുന്ന ആക്ഷൻ, കട്ട് എന്നിവയ്ക്കു പകരം കൊള്ളാവുന്ന രണ്ടു തെറി വികസിപ്പിച്ചെടുക്കുന്നതുകൂടി പരിഗണിക്കണം. സിനിമയെ മൊത്തത്തിൽ കലാമൂല്യമുള്ളതാക്കി മാറ്റാൻ ഇതൊരുപക്ഷേ സഹായിച്ചേക്കും.
സിനിമക്കാർ തെറിവിളിച്ചതിന്റെ പേരുദോഷം എന്തായാലും ഇടുക്കിയിലെ പാവം ചുരുളിക്കാരുടെ തലയിലാണ് വന്നു വീണിരിക്കുന്നത്. എന്നാൽ, ഞങ്ങളൊന്നും ഇത്തരക്കാരല്ലെന്ന് അവർ രോഷത്തോടെ പറയുന്നു. ചുരുക്കത്തിൽ, സിനിമാക്കാരേ നിങ്ങളോടാണ്, വെറുതെ നാട്ടുകാരെക്കൊണ്ട് തെറി പറയിക്കാൻ ഇടയാക്കരുത്!
മിസ്ഡ് കോൾഒടുവിൽ എൽജെഡി പിളർപ്പിലേക്ക്.
- വാർത്ത
കൃത്യമായി മുറിച്ചെടുക്കാൻ ഇത്തിരി പാടുപെടും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്