“അതറിഞ്ഞു. അതും നമ്മുടെ ഭായിയുമായി എന്താ ബന്ധം?’’
“അതുമായി ബന്ധമൊന്നുമില്ല. പക്ഷേ, നമ്മുടെ ഭായിയൊക്കെ വെറും ഭായി മാത്രമാണെന്ന് എന്താ ഉറപ്പ്? കേട്ടില്ലേ, എൻഐഎക്കാർ ഒരു വർഷത്തിലേറെയായി ഭായിമാരുടെ വേഷത്തിൽ ഇവിടെയൊക്കെ ഉണ്ടായിരുന്നത്രേ.
ചായക്കടയിൽ പൊറോട്ടയടിക്കാനും കോഴിക്കടയിൽ ഇറച്ചി വെട്ടാനും പ്ലൈവുഡ് കന്പനിയിൽ ചുമടെടുക്കാനും വഴിയോരത്തു പാൻ വിൽക്കാനുമൊക്കെ ഭായിമാരായി വന്നതിൽ എൻഐഎക്കാരും ഉണ്ടായിരുന്നെന്നാണ് നാട്ടിൽ പലരും പറയുന്നത്. അവലും മലരും കുഴയ്ക്കുന്നതും കുന്തിരിക്കം പുകയ്ക്കുന്നതുമൊക്കെ അവർ നേരിട്ടു കണ്ടു മനസിലാക്കിയത്രേ. നമ്മുടെ മേശ തുടയ്ക്കുന്ന ഭായിയും ഒരു എൻഐഎക്കാരനല്ലെന്ന് എന്താ ഉറപ്പ്? നാളെ മുതൽ അവനെ ഭായിസാറേ എന്നു വിളിച്ചാലോ എന്നാലോചിക്കുവാ..!”
ഇനി പറയാനുള്ളത് സംവിധായകൻ കെ. മധു സാറിനോടും നടൻ മമ്മുക്കയോടുമാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യർ സിബിഐ, സിബിഐ 5 തുടങ്ങിയ സിബിഐ കഥകൾ കണ്ടു കണ്ടു ഞങ്ങൾ മടുത്തു. ഇനി സിബിഐ വിട്ട് എൻഐഎയെ ഒന്നു മാറ്റിപ്പിടിച്ചുകൂടേ..? ഒറ്റ രാത്രികൊണ്ട് ഒരു ഹോളിവുഡ് പടത്തിനുള്ള തിരക്കഥയല്ലേ അവർ എഴുതിയിട്ടു പോയത്. അതുകൊണ്ട് അടുത്ത പടം ഒരു എൻഐഎ ഭായിക്കഥ ആയാലോ? ‘ഭായിരാമയ്യർ എൻഐഎ!’
ഈ ഡയലോഗ് കുറയ്ക്കേണ്ട: “എനിക്ക് ഇവിടെ മാത്രമല്ലടാ അങ്ങ് ഡൽഹിയിലുമുണ്ടെടാ പിടി! അതുകൊണ്ട് എല്ലാവരും ഡൽഹിയിലാണ്!”
മിസ്ഡ് കോൾ=കളക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്നു പരാതിയുണ്ടെന്നു മുഖ്യമന്ത്രി.
- വാർത്ത
=നിങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഒാഫ് ചെയ്യേണ്ടതാണ്!