ചോദ്യം: ഡോക്ടര്‍ എന്നെ മറ്റൊരു പ്രശ്നംകൂടി അലട്ടുന്നുണ്ട്. മറ്റുള്ളവര്‍ ഏതെങ്കിലും വിരുന്നിലോ പരിപാടികളിലോ മറ്റോ പങ്കെടുക്കുന്നതു കാണുമ്പോള്‍ തോന്നുന്ന ചൊറിച്ചിലാണ് അടുത്ത പ്രശ്നം. കേക്കും വൈനുമൊന്നും എനിക്കു തീരെ കണ്ടുകൂടാ. വൈന്‍ എന്നു പറയുന്പോഴേ എനിക്ക് അസ്വസ്ഥത തുടങ്ങും. അതുകൊണ്ടു തൊഴിലാളിഭാഷയില് മുന്തിരി വാറ്റിയത് എന്നേ ഞാൻ പറയാറുള്ളൂ. ഈ രോഗം ഒഴിവാക്കാൻ ഒരു ചികിത്സ നിർദേശിക്കാമോ?
ഡോക്ടറുടെ മറുപടി:സുഹൃത്തേ, ഇതൊരു ജീവിതശൈലീരോഗമാണ്. മറ്റുള്ളവര്‍ വിരുന്നിലോ മറ്റോ പങ്കുചേരുന്നതു കാണുന്പോൾ അടിമുടി ചൊറിഞ്ഞുകയറുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്. നമുക്കു പറ്റാത്തതു മറ്റുള്ളവർ ചെയ്യുന്നതു കാണുന്പോഴുണ്ടാകുന്ന മാനസിക സമ്മർദമാണ് ഈ രോഗത്തിന്റെ ഒരു കാരണം. ചുവപ്പുസേന കുഴച്ചെടുത്ത മാവുകൊണ്ട് ഒരു തരി കനലിൽ ഉണ്ടാക്കിയ പരിപ്പുവട കട്ടന്‍ ചായയിൽ മുക്കി മൂന്നു നേരം കഴിച്ചാല്‍ ഈ രോഗത്തിനു ശമനം വരും.
സാധാരണ പരിപ്പുവട കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അണ്ടിപ്പരിപ്പ് പാലില്‍ കുതിര്‍ത്ത് മൂന്നു നേരം കഴിച്ചാലും രോഗം വേഗത്തില്‍ ശമിക്കും. നാട്ടുകാരുടെ ചെലവില്‍ മൂക്കുമുട്ടെ തട്ടിയതിനു ശേഷം വേണം ഈ മരുന്നു കഴിക്കാന്‍... അല്ലെങ്കില്‍ നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. “യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍” എന്ന മന്ത്രം മനസില്‍ ഉരുവിട്ടുകൊണ്ടു കഴിക്കുകയാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കൊണ്ടുതന്നെ നല്ല മാറ്റം കാണാം.
-മിസ്ഡ് കോൾഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്തു നടക്കുന്നതെന്നു ജനത്തിന് അറിയാമെന്നു പ്രധാനമന്ത്രി.
-വാർത്ത
ജനം അറിഞ്ഞിട്ടും ജിയുടെ ഇഡി അറിഞ്ഞിട്ടില്ല!