ഇങ്ങനെയൊക്കെ ആണെങ്കിലും രാഷ്ട്രീയത്തിൽ ബിരിയാണി എന്നു കേട്ടാൽ തെളിഞ്ഞുവരുന്നതു ലീഗുകാരുടെ പച്ചക്കൊടി ആയിരുന്നു. സഖാക്കളുടെ ദേശീയ ഭക്ഷണം പരിപ്പുവടയും കട്ടൻചായയും ആയിരുന്നതുപോലെ ലീഗുകാരുടെ സംസ്ഥാന ഭക്ഷണമായിരുന്നു ബിരിയാണി.
എന്നാൽ, ഇപ്പോൾ ലീഗുകാരുടെ കോഴി ബിരിയാണിയെ വെട്ടി രാഷ്ട്രീയത്തിൽ സഖാക്കളുടെ ക്ലിഫ്ഹൗസ് ദം ബിരിയാണി ക്ലിക്ക് ആയിരിക്കുന്നു. അത്ര എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമല്ല ക്ലിഫ് ഹൗസ് ദം ബിരിയാണിയെങ്കിലും നമുക്ക് ഒന്നു ശ്രമിച്ചു നോക്കാം.
ചേരുവകൾ: 1. മസാല പുരട്ടിയ ഇരട്ടച്ചങ്ക് (തൊലിക്കട്ടിയുള്ളത്)- ഒന്ന്
2. ബിരിയാണിച്ചെന്പ്- രണ്ട്
3. ചട്ടുകം (ഉദ്യോഗസ്ഥരാണെങ്കിൽ)- പത്ത്
4. ലോഹവസ്തു (കട്ടിയുള്ളത്)- 340 കിലോ
5. ബാഗ് (മറന്നുവച്ചത്)- ഒരെണ്ണം
6. കണ്ണുനീര് - നാലു തുള്ളി.
ഉണ്ടാക്കുന്ന വിധം: പാചകക്കാരി ആദ്യം ബ്യൂട്ടി പാർലറിൽ പോയി നന്നായി മേയ്ക്കപ്പ് ഇടണം. തുടർന്നു മാധ്യമക്കാരെ ചുറ്റും നിർത്തി തീ കൊടുക്കുക. അതുകഴിഞ്ഞു ബിരിയാണിച്ചെന്പ് കയറ്റിവയ്ക്കുക. നന്നായി ചൂടായിക്കഴിയുന്പോൾ ഇരട്ടച്ചങ്ക് കുറേശ്ശെയായി അതിലേക്ക് ഇടുക. ഇരട്ടച്ചങ്കിനൊപ്പം രണ്ടു കഷണം കരളും ചേർക്കാം. ചട്ടുകം ഉപയോഗിച്ചു ലോഹവസ്തു ഒന്നൊന്നായി ഇതിലേക്ക് ഇടുക. നല്ല മഞ്ഞനിറം കിട്ടുന്നതുവരെ ഇളക്കുക. നാലു തുള്ളി കണ്ണുനീരും ചേർത്തു മറന്നുവച്ച ബാഗിലെ പേപ്പർ കഷണങ്ങളിലേക്ക് ഇതു വിളന്പാം. തണുക്കുന്നതിനു മുന്പായി പൂഞ്ഞാർച്ചെടിയുടെ ഒന്നുരണ്ട് ഇലകൾ മുകളിൽ വിതറിയാൽ ക്ലിഫ്ഹൗസ് ദം ബിരിയാണി റെഡി!
മിസ്ഡ് കോൾസർക്കാർ എട്ടു രൂപ തരും; വിദ്യാർഥികൾക്ക് പാൽ, മുട്ട, പയർ എല്ലാം കൊടുക്കണം.
- വാർത്ത
അക്ഷയപാത്രം ഹെഡ്മാസ്റ്റർ!