ആ തത്സമയ ഷോ കണ്ടവർ മാർക്കിട്ടു, ഇതു വെറും ഷോയല്ല മെഗാഷോയാണ്! അങ്ങനെ കാശു മാത്രമല്ല, ഈ പുറത്തു കലയും വഴങ്ങുമെന്നു മേശയും തെളിയിച്ചു. അങ്ങനെയിരിക്കുന്പോഴാണ് കടപ്പുറത്തു പോകാൻ മേശപ്പുറം താരത്തെ കട്ടപ്പുറം താരം വിളിച്ചത്. കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് അപകടം സംഭവിച്ചെന്ന വാർത്ത കേട്ടായിരുന്നു ഈ പോക്ക്. സങ്കടവും പരാതിയും പരിഭവവും തിരയടിക്കുന്ന കടപ്പുറത്തേക്കാണ് ചെല്ലുന്നതെന്ന കാര്യം മറന്നുപോയോ എന്തോ?
നീണ്ടുപരന്നു കിടക്കുന്ന കടപ്പുറം കണ്ടപ്പോൾ നമ്മുടെ കലാകാരനു പഴയ മേശപ്പുറമായിട്ടാണോ തോന്നിയതെന്നൊരു സംശയം. പിന്നെ ഒന്നും നോക്കിയില്ല, കരഞ്ഞുവിളിച്ചുനിന്ന മനുഷ്യരോട് ഒറ്റ ഡയലോഗ്: “ഷോ കാണിക്കരുത്!” എന്നാൽ, മേശപ്പുറത്തെ മെഗാഷോയല്ല കടപ്പുറത്തെ റിയാലിറ്റി ഷോയെന്ന് ഉടനെ മനസിലായി. പരിപാടി പൊളിഞ്ഞ ശേഷം സ്റ്റേജിൽനിന്നു ജീവനുംകൊണ്ടു രക്ഷപ്പെടുന്ന താരങ്ങളെ ഓർമിപ്പിക്കുന്ന സീൻ അരങ്ങേറുന്പോൾ അകന്പടിയായി ഒരു അശരീരി മുഴങ്ങി: “ഷോ കാണിക്കരുത്..!
മിസ്ഡ് കോൾ= പടയപ്പയും അരിക്കൊന്പന്റെ വഴിയേ, ഒരു ചാക്ക് അരി തിന്നു.
- വാർത്ത
= പേരു മാറ്റാം, അരിയപ്പ!