“തനിക്കറിയാമോ? അദാനി നമ്മുടെ പാർട്ടിയാപ്പീസിലേക്കു കയറിവന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പെരിയ സഖാവിന്റെ കാലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു! ആരും സഹിക്കില്ലായിരുന്നു ആ കാഴ്ച. ചങ്കുപൊട്ടിയുള്ള കരച്ചിൽ അല്ലാരുന്നോ? വിഴിഞ്ഞം വിഴിഞ്ഞം എന്നു കരഞ്ഞു മൂക്കുപിഴിഞ്ഞുകൊണ്ടിരുന്ന ആ പാവത്തെ നമ്മുടെ പെരിയ സഖാവ് പിടിച്ചങ്ങ് എഴുന്നേൽപ്പിച്ചു. ഇന്റർവെൽ ഇല്ലാതെയുള്ള ആ കരച്ചിൽ കണ്ടപ്പോൾ നമ്മുടെ സഖാവിന്റെ കണ്ണുകളും നിറഞ്ഞുപോയി. ചങ്കിന്റെയും കരളിന്റെയുമൊക്കെ എണ്ണം ഒന്നോ രണ്ടോ കൂടുതലുണ്ടെങ്കിലും നമ്മുടെ നേതാക്കന്മാരൊക്കെ പാവങ്ങളാ. ആരുടെയെങ്കിലും സങ്കടം കേട്ടാൽ അലിഞ്ഞുപോകും, പിഞ്ചുമനസാ!’’
“സഖാവേ, അലിയുന്നതിന്റെയും പിഴിയുന്നതിന്റെയുമൊക്കെ കഥ പറയുന്പോൾ നാലഞ്ചു വർഷമായി സിമന്റ് ഗോഡൗണിൽ കിടക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണീർ കണ്ടിട്ട് എന്താണ് അലിയാത്തതെന്നു നാട്ടുകാർ ചോദിക്കില്ലേ?’’
“അവിടെയാണ് നമ്മൾ ബുദ്ധിപരമായി ഇടപെടേണ്ടത്. വിഴിഞ്ഞം തുറമുഖം നിർമിക്കുന്നതുകൊണ്ടല്ല, നിങ്ങളുടെ കണ്ണീര് വീണാണ് കടലിൽ വെള്ളം കൂടുന്നതെന്നു വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട് എന്നു പറയണം. കരച്ചിൽ നിർത്തിയാൽ കയറിയ കടൽ ഇറങ്ങിപ്പൊക്കോളുമെന്നും പറയണം. എങ്ങനെയുണ്ട് ഈ ക്യാപ്സൂൾ..!’’
“ഈ ക്യാപ്സൂളിൽ നാട്ടുകാർ വീഴുമോ സഖാവേ?’’
ഈ ക്യാപ്സൂളിലും ടോണിക്കിലുമൊന്നും വീഴുന്നില്ലെങ്കിൽ നമ്മുടെ 51 വെട്ടിന്റെ കഥയങ്ങ് പറയണം. അതു കേട്ടാൽ ഏതവനും ഒതുങ്ങിക്കോളും!
മിസ്ഡ് കോൾ= കരുവന്നൂർ മോഡൽ തട്ടിപ്പ് കുട്ടനെല്ലൂർ ബാങ്കിലും.
- വാർത്ത
= സഹകരണം സമാഹരണം!